video
play-sharp-fill

ദുബായിയിൽ ബാങ്ക് തട്ടിപ്പ്; മലയാളിയായ യുവ ബാങ്ക് ജീവനക്കാരൻ മൊബൈൽ നമ്പർമാറ്റി തട്ടിയെടുത്തത് അഞ്ചു ലക്ഷം ദിർഹം; ഒടുവിൽ തട്ടിപ്പുകാരൻ യുവാവ് ജയിലിലായി

ദുബായിയിൽ ബാങ്ക് തട്ടിപ്പ്; മലയാളിയായ യുവ ബാങ്ക് ജീവനക്കാരൻ മൊബൈൽ നമ്പർമാറ്റി തട്ടിയെടുത്തത് അഞ്ചു ലക്ഷം ദിർഹം; ഒടുവിൽ തട്ടിപ്പുകാരൻ യുവാവ് ജയിലിലായി

Spread the love

ക്രൈം ഡെസ്‌ക്

ദുബായ്: ഇടപാടുകാരന്റെ മൊബൈൽ നമ്പർ മാറ്റി തന്റെ നമ്പർ നൽകി ദുബായിയിൽ പ്രവാസി മലയാളിയായ ബാങ്ക് ജീവനക്കാരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം ദിർഹം. സംഭവം പരാതിയായതോടെ ബാങ്ക് ജീവനക്കാരൻ ജയിലിലായി.

ഒരാഴ്ച മുൻപ് ദുബായിയിലെ ബാങ്കിലായിരുന്നു സംഭവം. ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിൽ ഇയാളുടെ വ്യക്തിഗത മൊബൈൽ നമ്പർ നൽകിയിരുന്നു. ഈ നമ്പർ മാറ്റി തന്റെ നമ്പർ നൽകിയാണ്, പ്രവാസി ബാങ്ക് ജീവനക്കാരൻ തട്ടിപ്പ് നടത്തിയത്. തന്റെ മൊബൈൽ നമ്പർ ഇടപാടുകാരന്റെ അക്കൗണ്ടിലേയ്ക്കു മാറ്റി നൽകിയ ശേഷമാണ് ഇയാൾ പണം തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം പിൻവലിക്കുന്നതിനു മുന്നോടിയായി അക്കൗണ്ട് നമ്പരിനൊപ്പമുള്ള മൊബൈൽ നമ്പർ മാറ്റി നൽകിയതോടെ, പണം പിൻവലിക്കുന്നതിനു അനുമതി നൽകുന്ന ഒറ്റ തവണ പാസ് വേർഡ് ആദ്യം എത്തിയത് ഈ ബാങ്ക് ജീവനക്കാരന്റെ മൊബൈലിലേയ്ക്കാണ്. ഈ നമ്പർ അക്കൗണ്ടിൽ നൽകിയാണ് ഇയാൾ പണം തട്ടിപ്പ് നടത്തിയത്. തുടർന്ന്, പണം ഇയാൾ സ്വന്തം അക്കൗണ്ടിലേയ്ക്കു മാറ്റുകയായിരുന്നു.

പണം പിൻവലിക്കപ്പെട്ടത് അറിഞ്ഞതോടെ അക്കൗണ്ട് ഉടമ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നാണ് സംഭവം പുറത്ത് അറിഞ്ഞത്. തുടർന്ന്, വിവാദമാകുകയും കേസ് എടുത്ത ദുബായ് പൊലീസ് ബാങ്ക് ജീവനക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരൻ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.