
അബുദാബി: ദുബായ് വിമാനത്താവളം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് യുഎഇ അറിയിച്ചു.
സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് നടപടി പുരോഗമിക്കുന്നു. യുഎഇയില്‍ ഇന്ന് പുലർച്ചെ 2 തവണയാണ് അലർട്ട് മെസേജുകള്‍ ലഭിച്ചത്. ദുബായ് എയർപോർട്ടില്‍ അക്രമണം ഉണ്ടായെന്ന പ്രചാരണം അധികൃതർ തള്ളി.
ഗള്‍ഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതി ഇറാൻ തുടരുകയാണ്. എല്ലാ രാഷ്ട്രങ്ങളെയും കഴിഞ്ഞ മണിക്കൂറുകളില്‍ ഉള്‍പ്പടെ ആക്രമിച്ചു. ബഹ്റൈനില്‍ പൊതുനിരത്തില്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. ആക്രമത്തില്‍ പരിക്കേറ്റവരെ യുഎഇ പ്രസിഡന്റ് ആശുപത്രിയില്‍ സന്ദർശിച്ചു. ബഹ്റൈനിലാണ് കഴിഞ്ഞ മണിക്കൂറുകള്‍ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. പുലർച്ചെ മുതല്‍ നിരവധി തവണ സൈറണ്‍ മുഴങ്ങി.
ഇന്നലെ ജനവാസ മേഖലയില്‍ ആക്രമണം നടന്നതിനാല്‍ പൊതുവിടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഷെല്‍ട്ടറുകള്‍ അടക്കം സജ്ജമാക്കി പ്രതിരോധം തുടരുകയാണെന്ന് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group

