കോവിഡിനൊപ്പം ഡെങ്കിപ്പനിയും; മടിപിടിച്ചിരിക്കല്ലേ…പ്രതിരോധം വീട്ടില്‍ നിന്ന് തുടങ്ങാം; വെള്ളക്കെട്ടുകള്‍ അണുവിമുക്തമാക്കുക; കൊതുകിനെ തുരത്താന്‍ ഫോഗിങ്ങും ഫലപ്രദം; സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. കൊവിഡ് വ്യാപനത്തിനൊപ്പമുള്ള കനത്ത മഴ പകര്‍ച്ചവ്യാധികള്‍ പടരാനുളള സാധ്യത വര്‍ധിപ്പിക്കുകയാണ്. വീടും പരിസരവും വൃത്തിയാക്കി വീടുകളില്‍ തന്നെ ഡ്രൈ ഡേ ആചരിക്കാനാണ് നിര്‍ദ്ദേശം.
ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടിനും പരിസരത്തും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. റബര്‍ തോട്ടങ്ങളില്‍ ചിരട്ടയിലും മറ്റും തങ്ങി നില്‍ക്കുന്ന വെള്ളം ഒഴിവാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വീടിന് സമീപത്തെ വെള്ളക്കെട്ടുകള്‍ അണുനാശിനി ഉപയോഗിച്ച് അണുവിമുക്കമാക്കണം. കൊതുകിനെ തുരത്താന്‍ ഫോഗിങ്ങ് നടത്തുന്നത് ഫലപ്രദമാണ്.
സംഘം ചേര്‍ന്ന് ശുചീകരണത്തിന് ഇറങ്ങാതെ സ്വന്തം വീടുകള്‍ കേന്ദ്രീകരിച്ച് മാത്രം ഡ്രൈ ഡേ ആചരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.