
മല്‍പ്പറ്റ: ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്ന ദിവസങ്ങളിലും മറ്റും അമിത വില ഈടാക്കി വില്‍ക്കാനായി സൂക്ഷിച്ച 81 ബോട്ടില്‍ വിദേശമദ്യവുമായി 75 വയസ്സുകാരൻ എക്‌സൈസിന്റെ പിടിയില്‍.
പടിഞ്ഞാറത്തറ പറശ്ശിനിമുക്ക്, ചക്കിശ്ശേരി വീട്ടില്‍ സി.ഡി. ജോണിയാണ് വാഹന പരിശോധനക്കിടെ അറസ്റ്റിലായത്.
ജോണിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത മദ്യത്തിന് 40.5 ലിറ്റർ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സർക്കാർ നേരിട്ട് മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്ന ദിവസങ്ങളില്‍, വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് അമിത വില ഈടാക്കി മദ്യം എത്തിച്ചുനല്‍കി വരികയായിരുന്നു ജോണി. ഇയാളുടെ പ്രവർത്തനങ്ങള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍പ്പറ്റ എക്‌സൈസ് സർക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി, സജി പോള്‍, കെ.കെ. വിഷ്ണു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ കെ.വി. സൂര്യ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തി ജോണിയെ അറസ്റ്റ് ചെയ്തത്.







