മദ്യലഹരിയില്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈലില്‍ പാട്ട് ആസ്വദിച്ച് ഗതാഗതക്കുരുക്കുണ്ടാക്കി; സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞു; വലഞ്ഞ് ജനം
സ്വന്തം ലേഖിക
ഇടുക്കി: മദ്യലഹരിയില്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ പാട്ട് ആസ്വദിച്ച് ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ചെറുതോണി ടൗണില്‍ യുവാവ് മദ്യലഹരിയില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയത്. റോഡിന്റെ നടുവില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് ഇരുന്ന ഇയാളെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് റോഡിന് നടുവില്‍ നിന്നു നീക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറുതോണി സ്വദേശിയായ യുവാവ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി പൊതുനിരത്തില്‍ മദ്യപിച്ച് അഴിഞ്ഞാടിയത്.
സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇയാള്‍ എപ്പോഴും മദ്യലഹരിയില്‍ ആയിരിക്കും.
പോലീസില്‍ വിവരം അറിയിച്ചാല്‍ അവര്‍ എത്തി സ്ഥലത്ത് നിന്ന് മാറ്റുമെന്നല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇയാള്‍ക്കെതിരെ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.