
കുണ്ടറ: താലൂക്ക് ആശുപത്രിക്കുള്ളിൽ മദ്യലഹരിയിൽ എത്തിയവരുടെ അതിക്രമം. ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.
മൂന്നു പേരടങ്ങുന്ന സംഘം ഓട്ടോയിൽ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതിൽ ഒരാൾ അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. ഇയാളുടെ കൈയിൽ ഡ്രിപ്പിടാൻ സൂചി കുത്തിയപ്പോൾ അക്രമാസക്തനായി വലിച്ചെടുത്തു. മുറിവിൽനിന്ന് ചോരയൊലിച്ചതോടെ, കൂടെവന്നവർ നഴ്‌സുമാരെയും ഡോക്ടറെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഭയന്ന രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്കു പുറത്തേക്കോടി. ആശുപത്രി സൂപ്രണ്ട് കുണ്ടറ പോലീസിൽ പരാതി നൽകി. ആശുപത്രിക്കും ജീവനക്കാർക്കുംനേരേ നടത്തുന്ന ആക്രമണങ്ങളിൽ പ്രതികൾക്കെതിരേ പോലീസ് ശക്തമായ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


