
മദ്യ ലഹരിയിൽ ഏറ്റുമാനൂർ എം.സി റോഡിൽ എട്ടു വരച്ച് കാർ യാത്രക്കാരൻ..! എം.സി റോഡിൽ മദ്യ ലഹരിയിൽ അഭ്യാസം നടത്തുന്ന ഡ്രൈവറുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്; കാർ പിന്നാലെ പോയി പിടിച്ച് മോട്ടോർ വാഹന വകുപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യലഹരിയിൽ എം.സി റോഡിൽ എട്ടു വരച്ച് കാർ യാത്രക്കാരൻ. അരമണിക്കൂറോളം റോഡിലെ സർക്കസ് വേദിയാക്കി മാറ്റിയ കാർ യാത്രക്കാരനെ മോട്ടോർ വാഹന വകുപ്പ് സംഘം പിൻതുടർന്നു പിടികൂടി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അമിത വേഗത്തിൽ മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവറെ പിടികൂടിയത്. ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് സംഘം പൊലീസിനു കൈമാറി.
എം.സി റോഡിൽ ഏറ്റുമാനൂരിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ കാർ റോഡിൽ തലങ്ങും വിലങ്ങും സിഗ്‌സാഗ് രീതിയിൽ ഡ്രൈവർ ഓടിക്കുകയായിരുന്നു. ഇത് കണ്ട് മോട്ടോർ വാഹന വകുപ്പ് സംഘം ആദ്യം ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിനു ഇയാൾ തയ്യാറാകാതെ അമിത വേഗത്തിൽ കാർ ഓടിക്കുന്നത് തുടർന്നു. ഇതോടെ മോട്ടോർ വാഹന വകുപ്പ് സംഘം കാറിനെ പിൻതുടരുകയായിരുന്നു. ഇടത്തേയ്ക്കു വലത്തേയ്ക്കും, കാർ വെട്ടുകയും റോഡിന്റെ മധ്യവര കടന്നു പോകുകയും ചെയ്തു. ഇതോടെ അപകടം ഉണ്ടാകുമെന്നു ഉറപ്പായതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.സാബുവിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. തുടർന്നു, ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മദ്യപിച്ചു പൂസായി നിന്ന ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് സംഘം പൊലീസിനു കൈമാറി. ഇയാൾക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്യും.
വീഡിയോ ഇവിടെ കാണാം
https://www.facebook.com/watch/?v=255613939102134