
തൃശൂർ: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ മദ്യപിച്ച് നൃത്തം ചെയ്ത് പ്രവർത്തകർ.
തൃശൂർ മണ്ണുത്തിയിലാണ് സംഭവം. മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫീസിലാണ് ഓഫീസ് ചുമതലയുള്ള പ്രവർത്തകനും മറ്റൊരു പ്രവർത്തകനും മദ്യപിച്ച് ഡിജെ പാർട്ടി നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവിടെ സംഘം ചേർന്നുള്ള മദ്യപാനം സ്ഥിരമാണെന്നും ചിലർ ഓഫീസനികത്ത് മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യപാനം സംബന്ധിച്ച് മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമെന്നും അവരുടെ മൗനാനുവാദം സാമൂഹ്യ വിരുദ്ധ സംഘത്തിനുണ്ടെന്നും പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു.



