വിവാഹ മോചനം നേടിയത് കാര്യമാക്കേണ്ട: ഭർത്താവിന്റെ വീട്ടിൽ തന്നെ കഴിയാം; വിവാഹമോചനക്കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിവാഹമോചനം നേടിയാലും ഭാര്യയ്ക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ കഴിയാമെന്ന നിർണ്ണായക വിധിയുമായി സുപ്രീം കോടതി. കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി.ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

വിവാഹ മോചനം നേടിയ സ്ത്രീയ ഭർത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നും ആ വീട്ടിൽ തന്നെ താമസം തുടരാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയുടെ ഈ നിർണായക വിധി ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ലെ ഡെൽഹി ഹൈക്കോടതി വിധിക്കെതിരെ സതീഷ് ചന്ദർ അഹൂജ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. സതീഷിന്റെ മരുമകൾ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡെൽഹി ഹൈക്കോടതി വിധി. ഭർത്താവ് രവീൺ അഹൂജയിൽ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്‌നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി.

എന്നാൽ തന്റെ സ്വന്തം അധ്വാനത്താൽ പണികഴിപ്പിച്ച വീട്ടിൽ മകൻ രവീൺ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്‌നേഹയ്ക്ക് അവകാശമുണ്ടാകുമെന്നും കാണിച്ച് കൊണ്ട് സതീഷ് ഫയൽ ചെയ്ത ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.