
ക്രൈം ഡെസ്ക്
കരുനാഗപ്പള്ളി: ഓണക്കാല വിൽപ്പന ലക്ഷ്യമിട്ട് വീട്ടിൽ സൂക്ഷിച്ച 135 ലിറ്റർ മദ്യവുമായി അബ്കാരി കേസിലെ പ്രതി അറസ്റ്റില്‍. കരുനാഗപ്പള്ളി പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ വിദേശ മദ്യ ശേഖരമാണ് പിടികൂടിയത്. പ്രതി ഓമനക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തിന് വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 250 കുപ്പി വിദേശ മദ്യവുമായാണ് കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടന്‍ പിടിയിലായത്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നുമാണ് ഇയാള്‍ മദ്യം ശേഖരിച്ചത്. വീടിന്റെ ഉള്ളിലായി ചാക്കിലായി സൂക്ഷിച്ചിരുന്ന 135 ലിറ്റര്‍ വിദേശമദ്യമാണ് പിടിച്ചെടുത്ത്. തിരുവോണദിവസം കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ഓമനക്കുട്ടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഓണക്കാലത്ത് അനധികൃത മദ്യവില്‍പ്പന തടയുന്നതിനായി കര്‍ശന നിയന്ത്ണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group