play-sharp-fill
മലയാളികൾ ബ്രാണ്ടിപ്രിയർ! കൊവിഡിനിടയിലും ഓണക്കാലത്ത് കുടിച്ചത് 78 കോടിയുടെ മദ്യം; കോടികൾ കുടിച്ചത് ബിവറേജിൽ നിന്നു മാത്രം

മലയാളികൾ ബ്രാണ്ടിപ്രിയർ! കൊവിഡിനിടയിലും ഓണക്കാലത്ത് കുടിച്ചത് 78 കോടിയുടെ മദ്യം; കോടികൾ കുടിച്ചത് ബിവറേജിൽ നിന്നു മാത്രം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: മലയാളി കുടിയന്മാർക്ക് കൊവിഡൊന്നും ഒരു പ്രശ്‌നമല്ലെന്നു തെളിയിച്ച് പൊന്നോണക്കാലം. പൊന്നോണക്കാലത്തെ മദ്യത്തിൽ മുക്കിയ മലയാളി കുടിച്ച് തീർത്തത് 78 കോടി രൂപയുടെ മദ്യമാണ്.

ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകളിൽ നിന്നു മാത്രം മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ റെക്കോർഡ് വരുമാനമാണ് കോർപ്പറേഷന് ഇക്കുറി മാത്രം ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്ലെറ്റിൽ നിന്ന്. 1.04 കോടിയുടെ വിൽപനയാണ് ഇവിടെ നടന്നത്. ഇരിങ്ങാലക്കുട ഔട്ലെറ്റിൽ നിന്നും വിറ്റത് 96 ലക്ഷത്തിന്റെ മദ്യമാണ്. 260 ഔട്ലെറ്റുകൾ വഴിയായിരുന്നു ഇത്തവണത്തെ വില്പന.

പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ അഞ്ചു ഔട്ട് ലെറ്റുകൾ തുറന്നിരുന്നില്ല. ഏറ്റവും കൂടുതൽ വിറ്റത് ബ്രാന്റിയാണ്. സംസ്ഥാനത്ത് ബെവ്‌ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവിൽപ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.

ഇതിൽ 75 ശതമാനവും വിൽപ്പനയും ബെവ്‌ക്കോ വഴിയായിരുന്നു. ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്ലെറ്റുകളിൽ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു. 10 ലക്ഷത്തിന്റെ മദ്യമാണ് ഓൺലൈൻ വഴി വിറ്റത്.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുമായെത്തുന്നവർക്ക് മാത്രമായിരുന്നു മദ്യം നൽകിയിരുന്നത്.

നിയന്ത്രണങ്ങൾ കച്ചവടത്തെ ബാധിക്കാതിരിക്കാൻ കോർപ്പറേഷൻ എടുത്ത മുൻകരുതലുകളാണ് കച്ചവടം കൂട്ടിയതെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു. സംസ്ഥാനത്ത് 181 കൗണ്ടറുകളാണ് ഓണക്കാലത്ത് അധികമായി തുറന്നത്.