മദ്യപിയ്ക്കാൻ ഗ്ലാസ് നൽകിയില്ല: വീട്ടമ്മയെ കടയിൽക്കയറി മുടിയ്ക്കു കുത്തിപ്പിടിച്ചു; അടിച്ചു വീഴ്ത്തി; മദ്യലഹരിയിൽ അഴിഞ്ഞാടിയ യുവാവ് അറസ്റ്റിൽ

Spread the love
സ്വന്തം ലേഖകൻ
മുണ്ടക്കയം: മദ്യലഹരിയിൽ വീട്ടമ്മയെ വീടിനുള്ളിൽ കയറി ആക്രമിക്കുകയും അടിച്ചു വീഴ്ത്തുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഈസ്റ്റ് മരുതുംമൂട് പാലക്കുന്നേൽ ജെയിംസ് ജോസഫ് (37) നെയാണ് പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ പ്രദേശത്ത് നിരന്തരമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ജെയിംസ് ജോസഫ്. കഴിഞ്ഞ ദിവസം മുണ്ടക്കയം ഈസ്റ്റ് മരുത്തുമൂടിന് സമീപത്ത് കടയിലെത്തിയ കടയിൽ നി്ൽക്കുകയായിരുന്ന  കട ഉടമയായ വീട്ടമ്മയോട് മദ്യപിക്കുന്നതിനു ഗ്ലാസും സോഡയും ചോദിച്ചു. കടയിലിരുന്ന് മദ്യപിക്കാനാവില്ലെന്ന് ഇവർ അറിയിച്ചു. ഇതോടെ ക്ഷുഭിതനായ ജെയിംസ് ഇവർക്കു നേരെ തിരിയുകയായിരുന്നു. ഇവരുടെ തലമുടിയിൽ കുത്തിപ്പിടിച്ച പ്രതി, ഇവരെ വലിച്ച് തറയിലിട്ടു. തുടർന്ന് മുതുകിൽ കയറിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. നിലത്തു വീണ ഇവരെ നിലത്തിട്ട് ചവിട്ടാനും പ്രതി തയ്യാറായി.
സമാനമായ കേസിൽ ഇതിന് മുമ്പും ഇയാൾക്കെതിരെ പോലീസിൽ  പരാതി ഉണ്ടായിരുന്നു .പെരുവന്താനം എസ് ഐ അനിൽകുമാർ സി പി ഒ ഇക്ബാൽ ,ബിപിൻ എന്നിവരുടെ നേത്യത്വത്തിൽ കസ്റ്റടിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.