ഭരണവിലാസം സംഘടനയെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് ആഘോഷിക്കാൻ മദ്യപിച്ച് അഴിഞ്ഞാടി: സ്റ്റേഷനിൽ കിടന്ന് ഇഴഞ്ഞും, പടക്കം പൊട്ടിച്ചും ആഘോഷം; പൊലീസുകാരന്റെ പണിപോയി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ പൊലീസ് സ്റ്റേഷനിൽ മദ്യപിക്കുകയും, പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്ത പൊലീസുകാരന്റെ പണിപോയി. യുഡിഎഫ് പാനലിന്റെ വിജയം ആഘോഷിക്കാനാണ് പൊലീസുകാരൻ മദ്യലഹരിയിൽ സ്റ്റേഷനിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന്റെ വിജയത്തിൽ മതിമറന്നാണ് പൊലീസുകാരൻ ആഘോഷം സംഘടിപ്പിച്ചത്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജി.ബി. ബിജുവാണ് ആഘോഷം അതിരുവിട്ടതോടെ പൊലീസ് സേനയ്ക്കു പുറത്തായത്. ഇതൊന്നും പോരാഞ്ഞിട്ട്, മദ്യലഹരിയിൽ അപകടകരമായി കാറോടിച്ച ബിജു പൊലീസ് പിടിയിലായി. തുടർന്ന് സ്റ്റേഷനിൽ സ്വന്തം സഹപ്രവർത്തകരെ ഇദ്ദേഹം കയ്യേറ്റം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവങ്ങൾ. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജി ബി ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു വിവാദമായതോടെ ബിജുവിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
മംഗലപുരം എസ്എച്ച്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി ബി അശോക് കുമാറാണ് ബിജുവിനെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബിജു മദ്യപിച്ച് വാഹനമോടിച്ചതും ,അപകടമുണ്ടാക്കിയതും . തുടർന്ന് നാട്ടുകാർ വണ്ടി തടഞ്ഞ് നിർത്തി .പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുകയാണെന്ന് പറഞ്ഞ് സ്റ്റേഷനുള്ളിൽ പടക്കം പൊട്ടിക്കാനൊരുങ്ങി . സിഐ വിലക്കിയിട്ടും സ്റ്റേഷനുള്ളിൽ പടക്കം പൊട്ടിച്ചു . ഇതിനു ശേഷം മദ്യലഹരിയിൽ ,ബഹളമുണ്ടാക്കുകയും, കിടന്നുരുളുകയും ചെയ്തു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷനിൽവച്ച് പോലീസുകാരുടെ കൈ തട്ടിമാറ്റി ഇയാൾ പുറത്തിറങ്ങാൻ ശ്രമിച്ചു. തടഞ്ഞ പോലീസുകാരെ അസഭ്യം പറഞ്ഞശേഷം സ്റ്റേഷനുള്ളിലെ തറയിൽ കിടന്നുരുണ്ടു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്ന് മദ്യപിച്ചു വണ്ടി ഓടിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പോലീസ് സ്റ്റേഷനിൽ പടക്കം പൊട്ടിച്ചതിനും ബിജുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇതിനു ശേഷമാണ് കാർ അപകടകരമായി ഓടിച്ച് ബിജു പൊലീസ് പിടിയിലായത്. തുടർന്ന് സ്റ്റേഷനിലെത്തിച്ചപ്പോൾ പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.