video
play-sharp-fill

ഉപദേശവും ശകാരവുമില്ലാതെ കുട്ടികളെ ലഹരിയുടെ വഴിയില്‍നിന്ന് അകറ്റാനാകുമോ? ; സാധിക്കുമെന്ന് എംജി സര്‍വകലാശാലയിലെ യൂണിറ്റ് ഭാരവാഹികള്‍ ; പദ്ധതിയുമായി യു3എ

ഉപദേശവും ശകാരവുമില്ലാതെ കുട്ടികളെ ലഹരിയുടെ വഴിയില്‍നിന്ന് അകറ്റാനാകുമോ? ; സാധിക്കുമെന്ന് എംജി സര്‍വകലാശാലയിലെ യൂണിറ്റ് ഭാരവാഹികള്‍ ; പദ്ധതിയുമായി യു3എ

Spread the love

കോട്ടയം: ഉപദേശവും ശകാരവുമില്ലാതെ കുട്ടികളെ ലഹരിയുടെ വഴിയില്‍നിന്ന് അകറ്റാനാകുമോ? സാധിക്കുമെന്ന് രാജ്യാന്തര സംഘടനയായ യു3എയുടെ എംജി സര്‍വകലാശാലയിലെ യൂണിറ്റ് ഭാരവാഹികള്‍.

കുട്ടികളുടെ സമീപനത്തില്‍തന്നെ മാറ്റം വരുത്തി, അവരെ ലഹരിക്കെതിരെ അണിനിരത്താന്‍ ലക്ഷ്യമിടുന്ന പദ്ധതി അവധിക്കാലത്ത് യു3എ സംസ്ഥാനത്ത് നടപ്പാക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജീവിതത്തിലെ സന്തോഷകരമായ മൂന്നാം ഘട്ടം ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏപ്രില്‍, മേയ് മാസങ്ങളില്‍ എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായി വളര്‍ത്തുന്ന മനഃശാസ്ത്രം എന്ന് അറിയപ്പെടുന്ന ടി.സി.ഐ (തീം സെന്‍റേഡ് ഇന്‍ററാക്ഷന്‍) രീതിയിലുള്ള 100 ശില്പശാലകളാണ് വിവിധ കേന്ദ്രങ്ങളിലായി നടത്തുകയെന്ന് യു3എ ഡയറക്ടര്‍ ഡോ. ടോണി തോമസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, ഡോ. ടോണി തോമസ്, യു3എ മെന്‍റര്‍ ഡോ. തോമസ് ഏബ്രഹാം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ മേഖലയില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ബട്ടര്‍ഫ്‌ളൈ ഫെസിലിറ്റേറ്റര്‍മാര്‍ ശില്പശാലകള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിക്കു മുന്നോടിയായുള്ള തയാറെടുപ്പുകളുടെ ഭാഗമായി കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ അധികൃതര്‍, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ എന്നിവരുമായി ഡോ. തോമസ് ഏബ്രഹാമും അക്കമ്മ മാത്യുവും സംവദിച്ചു.

ശില്പശാലകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ ചുവടെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പെടണം. കാസര്‍കോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് – 9400225511, 9895456995, തൃശൂര്‍, എറണാകുളം, ഇടുക്കി -8921435190, കോട്ടയം, ആലപ്പുഴ-9447374804, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം-9447721910