
കഞ്ചാവിനും മയക്കുമരുന്നിനും പകരക്കാരനായി വേദന സംഹാരി ഗുളിക ടൈഡോൾ; .! ടൈഡോൾ വീര്യം കൂടിയ ലഹരിയായി മാറുന്നു; ഡോക്ടറുടെ കുറിപ്പടിയുമായി വന്നാൽമാത്രം നല്കേണ്ട ഗുളിക , മെഡിക്കൽ സ്റ്റോറുകാർ സ്കൂൾ കുട്ടികൾക്ക് വരെ നല്കുന്നു; കുറിപ്പടിയില്ലാതെ വിൽക്കുന്ന ഗുളിക യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയ്ക്ക് അടിമയാക്കി മാറ്റുന്നു
ഏ കെ ശ്രീകുമാർ
കോട്ടയം: വിദ്യാർത്ഥികളെയും യുവാക്കളെയും ആകർഷിക്കാൻ വീര്യം കൂടിയ ലഹരി മരുന്ന്. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ് ഇപ്പോൾ ലഹരിയ്ക്കായി വിദ്യാർത്ഥികളും യുവാക്കളും ഉപയോഗിക്കുന്നത്.
ഡോക്ടറുടെ കുറിപ്പടിയുമായി വന്നാൽ മാത്രം വിൽക്കേണ്ട ഗുളിക ഇപ്പോൾ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും സുലഭമായി ലഭിക്കും. ഈ മരുന്നാണ് ലഹരിയ്ക്കായി ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് വേദന സംഹാരിയായി നൽകുന്ന മരുന്നാണ് ടൈഡോൾ. ഇതാണ് ഇപ്പോൾ ലഹരിയ്ക്കായി കുട്ടികൾ വരെ ഉപയോഗിക്കുന്നത്.
മെഡിക്കൽ സ്‌റ്റോറിൽ കുറുപ്പടിയോടെ മാത്രം കൊടുക്കാമെന്നു നിർദേശിച്ചിരിക്കുന്ന മരുന്നാണ് ഇപ്പോൾ യാതൊരു കുറുപ്പടിയുമില്ലാതെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൈകളിൽ എത്തുന്നത്.
ഇത് കണ്ടിട്ടും, അറിഞ്ഞിട്ടും നടപടിയെടുക്കാൻ അധികൃതർക്ക് താല്പര്യമില്ല.
നൂറുകണക്കിന് യുവാക്കളും വിദ്യാർത്ഥികളുമാണ് ഇപ്പോൾ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ ആളുകൾക്ക് വേഗത്തിൽ മരുന്ന് ലഭിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വ്യാജമായ പ്രിസ്‌ക്രിപ്ഷനോടു കൂടിയും ഇവർ മരുന്നു വാങ്ങുന്നുണ്ട്.
ഇത്തരത്തിൽ മരുന്നു വാങ്ങുന്നവർക്കും, വിൽക്കുന്നവർക്കുമെതിരെ നടപടിയെടുക്കാൻ പൊലീസിനും സാധിക്കുന്നില്ല. ഇതിന് തടയിട്ടില്ലങ്കിൽ വൻ ദുരന്തമാകും ഉണ്ടാകുന്നത്