ജർമ്മനിയിൽ ആപ്പാഞ്ചിറ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് ഹോസ്റ്റർ മുറിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ബെർളിൻ: ജർമ്മിനിയിൽ കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിയായ യുവതിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിയായ നിതിക ബെന്നിയെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജർമ്മിനിയിലെ കീൽ ക്രിസ്റ്റ്യ ആൽബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയിലെ ബയോ മെഡിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥിനിയാണ് മരിച്ച നിതിക.

വൈക്കം കടുത്തുരുത്തി ആപ്പാഞ്ചിറ മുക്കടമ്പുറം വീട്ടിലാണ് നിതിക താമസിച്ചിരുന്നത്.

ബയോ മെഡിക്കൽ വിഭാഗത്തിൽ മെഡിക്കൽ ലൈഫ് സയൻസ് വിദ്യാർത്ഥിനിയാണ് നിതിക. നിതികയുടെ മരണ കാരണം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല.

പോസ്റ്റ്‌മോർട്ടം അടക്കമുള്ള ശാസ്ത്രീയ പരിശോധനകളോടെ മാത്രമേ നിതികയുടെ മരണം സംബന്ധിച്ചു വ്യക്തത വരുത്താൻ സാധിക്കൂ എന്നാണ് ബന്ധുക്കളുടെ നിലപാട്.