play-sharp-fill
ഏഴുകിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി.കിലോക്ക് 3000 രൂപ നിരക്കിലാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്

ഏഴുകിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി.കിലോക്ക് 3000 രൂപ നിരക്കിലാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്

സ്വന്തം ലേഖകൻ

പെരുമ്പാവൂര്‍: ഏഴുകിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി.

ഒഡിഷ കണ്ഠമാല്‍ ഗുന്ധാനിയില്‍ ലൂണ നായിക്കിനെയാണ് (37) വട്ടക്കാട്ടുപടിയില്‍നിന്ന് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ഠമാലില്‍നിന്ന് കിലോക്ക് 3000 രൂപ നിരക്കിലാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്നും ഇവിടെ ഇരുപതിനായിരത്തിലേറെ രൂപക്ക് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

പ്രത്യേകം പാക്ക് ചെയ്ത് ബാഗില്‍ സൂക്ഷിച്ചനിലയില്‍ കഞ്ചാവ് കണ്ടെടുത്തു.

പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം.കെ. സജീവന്‍, എസ്.ഐമാരായ ടി.ബി. ബിബിന്‍, അബ്ദുല്‍ ജലീല്‍, എസ്.സി.പി.ഒ അനീഷ് കുര്യാക്കോസ്, ഷാജി, സി.പി.ഒമാരായ അനസ്, സന്ദീപ് തുടങ്ങിയാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Tags :