video
play-sharp-fill
കോവിഡിനെ ഭയന്ന് ഉപ്പുതൊട്ട് കർപ്പൂരം വരെ ഓൺലൈനിൽ ലഭിക്കും; എന്നാൽ പിന്നെ കഞ്ചാവ് കച്ചവടവും ഓൺലൈനിലാക്കിയാലോ?; ഓൺലൈനിലൂടെ കോട്ടയത്ത് സ്ത്രീകളടക്കമുള്ളവർക്ക് കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

കോവിഡിനെ ഭയന്ന് ഉപ്പുതൊട്ട് കർപ്പൂരം വരെ ഓൺലൈനിൽ ലഭിക്കും; എന്നാൽ പിന്നെ കഞ്ചാവ് കച്ചവടവും ഓൺലൈനിലാക്കിയാലോ?; ഓൺലൈനിലൂടെ കോട്ടയത്ത് സ്ത്രീകളടക്കമുള്ളവർക്ക് കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

 

തൃപ്പൂണിത്തുറ: കോവിഡിനെ പേടിച്ച് സകല കച്ചവടവും ഓൺലൈനിലാക്കി.

ഓണ്‍ലൈൻ കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ യുവാവ് പിടിയില്‍. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസി​​ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്താംമൈല്‍ ഭാഗത്തു നിന്നും പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താംമൈല്‍ കരയില്‍ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ അഖില്‍(23)ആണ് 900 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രികരിച്ചു കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തി​ൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സോഷ്യല്‍ മീഡിയ ഉപയോഗിച്ചായിരുന്നു കഞ്ചാവ് വില്‍പന നടത്തിവന്നിരുന്നത്. രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ്​ ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.

ആവശ്യക്കാര്‍ ആദ്യം ഓൺലൈന്‍ ബാങ്കിങ് സംവിധാനത്തിലൂടെ പണം നല്‍കിയാല്‍ മാത്രമേ കഞ്ചാവ് നല്‍കുകയുള്ളൂ. സ്ത്രീകള്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്നു കഞ്ചാവ് വാങ്ങാറുണ്ട്. പ്രതിക്ക് കഞ്ചാവ് കൈമാറിയയാളെക്കുറിച്ച്‌ സൂചന ലഭിച്ചതായും വൈകാതെ അയാളെ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു.

റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസ്, പ്രിവന്റീവ് ഓഫീസര്‍ രതിഷ്, സിവില്‍ എക്സൈസ് ഓഫീസറുമാരായ ജോതിഷ്, ശശി, ധീരു ജെ അറക്കല്‍, സെയ്ദ്, ഷിജു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ റസീന എന്നിവര്‍ പങ്കെടുത്തു.