അച്ചൻകോവിലാറ്റില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങി ; ഒഴുക്കില്‍പ്പെട്ട് കെ. എസ്. ആർ. ടി. സി.  കണ്ടക്ടറായ യുവാവ് മുങ്ങിമരിച്ചു 

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പന്തളം അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പന്തളം മുടിയൂർക്കോണം ആര്യാട്ട് വടക്കേതില്‍ പരേതനായ തങ്കപ്പനാചാരിയുടേയും തങ്കമ്മാളിന്റേയും മകൻ വിനോദാ(49)ണ് മരിച്ചത്. കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ എം. പാനല്‍ കണ്ടക്ടറാണ്.

പന്തളം മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള കടവില്‍ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിനോദ് നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുടിയൂർക്കോണം കുരുക്കശ്ശേരില്‍ സജിത്ത് നീന്തി രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും പത്തനംതിട്ടയില്‍ നിന്നെത്തിയ മുങ്ങല്‍വിദഗ്ധരും ചേർന്നാണ് രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെടുത്തത്.

ഭാര്യ: അമ്ബിളി(റവന്യു ഡിപ്പാട്ടുമെന്റ്, ആലപ്പുഴ). സഹോദരങ്ങള്‍: മഞ്ജുക്കുട്ടൻ, മായ, തിലകം, ശ്രീലത.