നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി ; പരിശോധനക്കിടെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമം ; കൂടുതൽ പൊലീസ് എത്തി ഉദ്യോഗസ്ഥനെ കീഴ്‌പ്പെടുത്തി
സ്വന്തം ലേഖകൻ
ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. പരിശോധനക്കിടയിൽ ഉദ്യോഗസ്ഥരുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപെടാനും ശ്രമം.
കുമാരപുരം താമല്ലാക്കൽ മണിമന്ദിരം വീട്ടിൽ അനിൽ ബാബു (26) എന്നയാളുടെ വീട്ടിൽ നിന്നുമാണ് ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്ക് ഇടയിൽ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഹരിപ്പാട് നിന്നുമുള്ള കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അനിൽ ബാബു നിലവിൽ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്. അടുത്ത ആഴ്ച ലീവ് കഴിഞ്ഞ് തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ ഇയാസ്, ഷാജഹാൻ, ദീപക്, മണിക്കുട്ടൻ എന്നിവർക്ക് പരിക്കെറ്റു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Third Eye News Live
0