
സ്വന്തം ലേഖകൻ
കോട്ടയം: ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം കുളിയ്ക്കാനിറങ്ങിയ ഓട്ടോഡ്രൈവര്‍ കൊടൂരാറ്റില്‍ മുങ്ങി മരിച്ചു. കൊല്ലാട് വാഴപ്പള്ളില്‍ ഷിജി (അച്ചുക്കുട്ടന്‍,48) ആണു ഇന്നലെ മരിച്ചത്.
തുടര്‍ച്ചയായുള്ള മരണങ്ങളില്‍ കുടുംബത്തെയും നടുക്കത്തിലാഴ്ത്തി. ഷിജിയുടെ ഭാര്യാ വീട് കളത്തിക്കടവ് പാലത്തിന് സമീപത്താണ്. ഷിജിയുടെ ഭാര്യാമാതാവ് മൂന്നു മാസം മുൻപ് മുങ്ങി മരിക്കുകയായിരുന്നു. ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും 16 ദിവസം മുൻപ് മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഷിജി. ചടങ്ങുകള്‍ക്കു ശേഷം കൊടൂരാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ഇയാളെ ഒരു മണിക്കൂറിനു ശേഷം കാണാതെ വന്നതോടെയാണു ബന്ധുക്കള്‍ അന്വേഷണം നടത്തിയത്.
തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്നു വിവരം കോട്ടയം അഗ്‌നിശമനസേനയെയും ഈസ്റ്റ് പോലീസിനെയും അറിയിച്ചു. സ്ഥലത്ത് എത്തിയ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് വൈകിട്ട് ഏഴോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ:രമ്യ. മകന്‍: ദര്‍ശന്‍.







