video
play-sharp-fill

മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട യുവാവ് കിണറ്റിൽ ചാടി: കെട്ടിറങ്ങി തനിയെ കിണറ്റിൽ നിന്നും കയറിയെത്തിയപ്പോൾ കണ്ടത് കെട്ടിത്തൂങ്ങി നിൽക്കുന്ന ഭാര്യയെ;  മദ്യം വീണ്ടും കുടുംബം കലക്കുന്നു

മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട യുവാവ് കിണറ്റിൽ ചാടി: കെട്ടിറങ്ങി തനിയെ കിണറ്റിൽ നിന്നും കയറിയെത്തിയപ്പോൾ കണ്ടത് കെട്ടിത്തൂങ്ങി നിൽക്കുന്ന ഭാര്യയെ; മദ്യം വീണ്ടും കുടുംബം കലക്കുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിട്ടപ്പോൾ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായിരുന്നതായാണ് പൊലീസിന്റെ കണക്കുകൾ. ഈ കണക്കുകളെ ശരിവയ്ക്കുന്നതാണ് ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തുണ്ടായ കുറ്റകൃത്യങ്ങൾ. ഏറ്റവും ഒടുവിൽ തല സ്ഥാനത്തു നിന്നാണ് മദ്യ ലഹരിയിലുണ്ടായ കുറ്റകൃത്യത്തിന്റെ വാർത്ത പുറത്തു വരുന്നത്.

തിരുവനന്തപുരം കടയ്ക്കലിൽ മദ്യപിച്ചെത്തിയ യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടിയതിനെ തുടർന്നു ഭാര്യ തൂങ്ങി മരിച്ച വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോൾ യുവാവ് തനിയെ കിണറ്റിൽ നിന്നു കയറി എത്തിയപ്പോൾ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്വതി ഭവനിൽ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണ് തൂങ്ങി മരിച്ചത്. പൊലീസ് നോക്കി നിൽക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു കളഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം.

മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തുടർന്നു കിണറ്റിൽ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കൾ: വൈഷ്ണവ്, വൈശാഖ