
തലശേരി: ചൊക്ലിയില്‍ നിയന്ത്രണംവിട്ട കാര്‍ കടകളിലേക്ക് പാഞ്ഞുകയറി ബേക്കറിയിലെ ജീവനക്കാരന് പരിക്കേറ്റു.
ബേക്കറി ഉള്‍പ്പടെ മൂന്നോളം കടകളില്‍ നാശനഷ്ടമുണ്ടായി.
ചൊക്ലി കാഞ്ഞിരത്തിന് കീഴിലായിരുന്നു അപകടം.
ഭാര്യയെ ഭര്‍ത്താവ് ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് പകരം ഭാര്യ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടിയതോടെ ഡിവൈഡറും ഫുട്പാത്തും കടന്ന് കാര്‍ സമീപത്തെ ബേക്കറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചായിരുന്നു ഡ്രൈവിങ് പഠിത്തം. ശനിയാഴ്ച സ്കൂള്‍ അവധിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.



