ലൈസൻസിനും ആര്‍സി ബുക്കിനുമായി കാത്തിരിക്കുന്നത് നിരവധി പേര്‍; കുടിശ്ശിക നല്‍കിയിട്ടും അച്ചടി വൈകുന്നു; മുൻകാല അപേക്ഷകള്‍ വൻതോതില്‍ കെട്ടിക്കിടക്കുന്നു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസിനും ആർസി ബുക്കിനുമായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു.

അച്ചടിക്കുന്ന കമ്പനിക്ക് കുടിശ്ശിക തുക നല്‍കിയെങ്കിലും മുൻകാല അപേക്ഷകള്‍ വൻതോതില്‍ കെട്ടിക്കിടക്കുന്നതാണ് അച്ചടി വൈകാൻ കാരണം. ഒരു ദിവസം ഇരുപതിനായിരം കാർഡുകള്‍ മാത്രമാണ് അച്ചടിക്കാൻ കഴിയുന്നത്.

ഡ്രൈവിങ്ങ് ടെസ്റ്റും രജിസ്ട്രേഷനും പൂർത്തിയാക്കി ലൈസൻസിനും ആർസി ബുക്കിനുമായി കാത്തിരിക്കുന്നത് 17 ലക്ഷത്തിലധികം ആളുകളാണ്. പലരും അപേക്ഷ നല്‍കിയിട്ട് മാസങ്ങളായി. ലൈസൻസ് കിട്ടാത്തതിനാല്‍ വാഹനവുമായി നിരത്തിലിറങ്ങാൻ കഴിയാത്തവരും ആർസി ബുക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും നിരവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ കമ്പനിയായ ഇന്ത്യൻ ടെലിഫോണ്‍ ഇൻഡസ്ട്രീസാണ് കാർഡുകള്‍ പ്രിന്റ് ചെയ്യുന്നത്. പ്രിൻറിംഗ് നിർത്തിയതോടെ കഴിഞ്ഞ ജൂലൈയില്‍ സർക്കാർ കമ്പനിക്ക് ഏഴരകോടി രൂപ നല്‍കി.

പിന്നീട് പണം കൊടുക്കാതിരുന്നതോടെ കമ്പനി വീണ്ടും പ്രിന്റിങ്ങും നിർത്തി. ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടിശികയുണ്ടായിരുന്ന പണം നല്‍കിയത്. അതിന് ശേഷം പ്രിന്റിങ്ങ് തുടങ്ങിയെങ്കിലും നവംബർ ഡിസംബർ ജനുവരി മാസങ്ങളിലെ അപേക്ഷകള്‍ കുന്ന്കൂടി കിടക്കുകയാണ്.