video
play-sharp-fill

‘ഇത്തിരിനേരം ഒത്തിരി കാര്യം’ ; രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ്, വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് തുടങ്ങി വാഹനത്തിൽ സൂക്ഷിക്കേണ്ട രേഖകൾ ഏതൊക്ക എന്ന ചോദ്യത്തിന് ഉത്തരവുമായി കേരള പൊലീസ്

‘ഇത്തിരിനേരം ഒത്തിരി കാര്യം’ ; രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ്, വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് തുടങ്ങി വാഹനത്തിൽ സൂക്ഷിക്കേണ്ട രേഖകൾ ഏതൊക്ക എന്ന ചോദ്യത്തിന് ഉത്തരവുമായി കേരള പൊലീസ്

Spread the love

വാഹനത്തിൽ ഏതെല്ലാം രേഖകളാണ് സൂക്ഷിക്കേണ്ടത്? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ‘ഇത്തിരിനേരം ഒത്തിരി കാര്യം’ എന്ന ടാഗ് ലൈനോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം കൃത്യമായി പറയുന്നത്.

  • രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • ടാക്സ് സർട്ടിഫിക്കറ്റ്
  • ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
  • വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ്
  • ഒരു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
  • ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
  • സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള 3000 കിലോ ഗ്രാമിൽ കൂടുതൽ ജി.വി.ഡബ്ല്യു (ഗ്രോസ് വെഹിക്കിൾ വെയിറ്റ്) ഉള്ള വാഹനങ്ങൾക്കും ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും പെർമിറ്റ് ഉണ്ടായിരിക്കണം
  • 7500 കിലോ ഗ്രാമിൽ കൂടുതൽ ജി.വി.ഡബ്ല്യു (ഗ്രോസ് വെഹിക്കിൾ വെയിറ്റ്) ഉള്ള ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഡ്രൈവർക്ക് ട്രാൻസ്പോർട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് ഉണ്ടായിരിക്കണം

എന്നിവയാണ് ഒരു വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ. കൂടാതെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഓഫീസർ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട ഈ രേഖകൾ ഹാജരാക്കേണ്ടതാണ്.

രണ്ടു രീതിയിൽ ഈ രേഖകൾ പരിശോധനാ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം. ഈ രേഖകൾ നേരത്തെ തന്നെ ഡിജി ലോക്കർ ആപ്പിലോ എം- പരിവാഹൻ ആപ്പിലോ ഡിജിറ്റലായി സുക്ഷിച്ചു വെക്കുക. എന്നിട്ട് പരിശോധനാസമയത്ത് ഡിജിലോക്കർ ആപ്പ് അല്ലെങ്കിൽ എം-പരിവാഹൻ ആപ്പ് ലോഗിൻ ചെയ്ത് രേഖകൾ ഹാജാരാക്കിയാൽ മതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ രീതി ഒറിജിനൽ രേഖകൾ പരിശോധനാ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയെന്നതാണ്. ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, പെർമിറ്റ് എന്നിവയാണ് നിർബന്ധമായും ഹാജരാക്കേണ്ട ഒറിജിനൽ രേഖകൾ. മറ്റു രേഖകളുടെ ഒറിജിനൽ 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കിയാൽ മതിയാകും. ലേണേഴ്സ് പതിച്ച വാഹനമാണെങ്കിൽ വാഹനം ഓടിക്കുന്നയാൾക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് വേണം. കൂടാതെ സാധുതയുള്ള ഡ്രൈവിങ് ലൈസൻസുള്ള ഒരാൾ വാഹനത്തിൽ ഒപ്പം ഉണ്ടായിരിക്കുകയും വേണം.