video
play-sharp-fill

ചേർത്തലയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

ചേർത്തലയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ചേർത്തല: വാരനാട് റോഡിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരിച്ചത്.

രാവിലെ 10.30 നായിരുന്നു സംഭവം. വാരനാട് റോഡിൽ എൻഎസ്എസ് ആയുർവേദ ആശുപത്രിക്ക് മുൻപിലായിരുന്നു അപകടം ഉണ്ടായത്.
ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് കാർത്തികേയന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പ്രദേശവാസികൾ ഓട്ടോ ഉയർത്തി കാർത്തികേയനെ പുറത്തെടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.