ജോലിക്കിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ചിറ്റാരിക്കാല്‍: ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ തെങ്ങ് പൊട്ടിവീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ സേലം സ്വദേശി ഫിനു(സദയന്‍) ആണ് മരിച്ചത്.

മണ്‍തിട്ടക്ക് മുകളിലുണ്ടായിരുന്ന ഉണങ്ങിയ തെങ്ങ് മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

ഓടിക്കൂടിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഫിനുവിനെ പുറത്തെടുത്തത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഫിനു.