Spread the love

മോളിവുഡിന്റെ തലവര തന്നെ മാറുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് ദൃശ്യം. മോഹൻലാലിന്റെ കരിയറിലെ ദി ബെസ്റ്റ് കഥാപാത്രങ്ങളിലൊന്നായിരുന്നു ദൃശ്യത്തിലെ ജോർജുകുട്ടി. ചിത്രത്തിന്‍റെ ആദ്യ ഭാഗം വമ്പൻ ഹിറ്റായതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറക്കിയിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ.

video
play-sharp-fill

ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഇത്രും നാള്‍ അതിന്റെയൊരു മാനസിക സമ്മർദത്തിലായിരുന്നുവെന്നും അത് എഴുതി തീർത്തപ്പോഴാണ് ഒരാശ്വാസമായതെന്നും ജീത്തു പറയുന്നു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഫിലിം ആൻഡ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. ഇത്രയും നാളും അതിന്റെ ടെൻഷനിലായിരുന്നു. കാരണം മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, വലതുവശത്തെ കള്ളൻ പടത്തിന്റെ പരിപാടി. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ്കിട്ടി. ഇവിടെ മ്യൂസിക് ഇട്ടപ്പോള്‍ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്”, എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ ജൂണ്‍ 21ന് ആയിരുന്നു ദൃശ്യം 3യുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.