video
play-sharp-fill
ദൃശ്യം 2 ആമസോൺ പ്രൈമിൽ അപ്‌ലോഡ് ചെയ്തത് രാത്രി പത്തരയ്ക്ക് , ബാനറായി മാറിയത് രാത്രി 12നും ; ജോർജുകുട്ടിയും പൊലീസും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല ; ‘ദൃശ്യ’ത്തിന്റെ അനന്തരവകാശിയാകാൻ ന്യായമായും യോഗ്യതയുള്ള ചിത്രമാണെന്ന് മലയാള സിനിമാ പ്രേക്ഷകർ

ദൃശ്യം 2 ആമസോൺ പ്രൈമിൽ അപ്‌ലോഡ് ചെയ്തത് രാത്രി പത്തരയ്ക്ക് , ബാനറായി മാറിയത് രാത്രി 12നും ; ജോർജുകുട്ടിയും പൊലീസും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല ; ‘ദൃശ്യ’ത്തിന്റെ അനന്തരവകാശിയാകാൻ ന്യായമായും യോഗ്യതയുള്ള ചിത്രമാണെന്ന് മലയാള സിനിമാ പ്രേക്ഷകർ

സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമാ പ്രക്ഷേകരെ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ റീലീസ് ചെയ്ത് ചിത്രം മണിക്കൂറുകൾക്ക്കം പ്രേക്ഷകർ
ഏറ്റെടുക്കുകയായിരുന്നു.

അത്യുഗ്രൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും രണ്ടരമണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും നിരൂപകർ പറയുന്നു. ജോർജുകുട്ടിയായുള്ള മോഹൻലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാന മികവും കൂടിയായപ്പോൾ പ്രക്ഷേകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ അവകാശവാദങ്ങളൊന്നും ചിത്രത്തെക്കുറിച്ച് ജീത്തു മന്നോട്ടുവച്ചിരുന്നില്ല.ദൃശ്യ’ത്തിന്റെ ത്രില്ലർ എലമെന്റ് കണ്ട് പ്രേക്ഷകർക്ക് ഉണ്ടാകാവുന്ന അമിത പ്രതീക്ഷയെക്കുറിച്ച് തനിക്ക് ഭയമില്ലെന്നും ഒരു നല്ല ഫാമിലി ഡ്രാമയാവും രണ്ടാംഭാഗമെന്നുമായിരുന്നു സംവിധായകന്റെ വാക്കുകൾ.

എന്നാൽ ചിത്രത്തിന്റെ ടൈറ്റിലിനു ശേഷമുള്ള ചുരുക്കം ഷോട്ടുകളിലൂടെത്തന്നെ ‘ദൃശ്യ’ത്തിന്റെ ജീവിതപരിസരത്തേക്ക് പ്രേക്ഷകരെ അനായാസം എത്തിക്കാൻ സാധിച്ചിട്ടുണ്ട് ജിത്തുവിന്യ നാടകീയതയൊന്നുമില്ലാതെ, ‘ദൃശ്യം’ അവസാനിച്ചതിനു ശേഷമുള്ള ആറു വർഷങ്ങൾക്കിപ്പുറത്തേക്ക് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നു.

അവിടെ അവർ ആകാംക്ഷയോടെ കാത്തിരുന്ന ‘ജോർജുകുട്ടി’യുടെയും കുടുംബത്തിന്റെയും ജീവിതമുണ്ട്. സാമ്പത്തികസ്ഥിതിയിലും സാമൂഹിക ജീവിതത്തിലുമടക്കം അവരിലേക്ക് വന്നചേർന്നിട്ടുള്ള ആറ് വർഷത്തെ പരിണാമമുണ്ട്. ആ മാറ്റങ്ങൾക്കിടയിലും അവരെ വിടാതെ പിന്തുടരുന്ന ആ കുറ്റകൃത്യത്തെക്കുറിച്ചുള്ള നടുക്കുന്ന ഓർമ്മകളും അതിന്റെ അസ്വസ്ഥതകളുമുണ്ട്.

പോയ വർഷങ്ങൾക്കിപ്പുറവും പൊലീസിനും ജോർജുകുട്ടിക്കുമിടയിൽ എപ്പോൾ വേണമെങ്കിലും ആരംഭിക്കാവുന്ന മറ്റൊരു ‘ബലാബല’ത്തിലേക്ക് കാണിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ‘ദൃശ്യം 2’ലൂടെ ജീത്തു ജോസഫ്. എങ്ങനെയാണ് ആ ബലാബലമെന്നതും ആർക്കാവും അന്തിമ വിജയം എന്നതും 153 മിനിറ്റിൽ ഉത്തരം ലഭിക്കുന്ന കാഴ്ചാനുഭവമാണ്.

ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ മികവാണ് ‘ദൃശ്യം 2’ന്റെ കാഴ്ചയിൽ ആദ്യം ശ്രദ്ധ നേടുക. ‘ദൃശ്യ’ത്തിന്റെ രണ്ടാംഭാഗത്തിന് അവശ്യം ആവശ്യമായത് എന്തൊക്കെയെന്ന് കൃത്യമായി ഉൾക്കൊണ്ട്, അനാവശ്യ ഘടകങ്ങൾ പരമാവധി ഒഴിവാക്കി, ചുരുക്കി മുറുക്കിയതാണ് ചിത്രത്തിന്റെ തിരക്കഥ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലടക്കം ഈ കൈയ്യടക്കമുണ്ട്. ‘കോൺസ്റ്റബിൾ സഹദേവന’ടക്കം ‘ദൃശ്യ’ത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ പരാമർശത്തിലേക്ക് ചുരുക്കിയപ്പോൾ മുരളി ഗോപിയടേത് അടക്കമുള്ള (ഐജി തോമസ് ബാസ്റ്റിൻ) പുതിയ കഥാപാത്രങ്ങൾക്ക് കഥാഗതിയിൽ പ്രധാന പങ്കും കൊടുക്കുകയായിരുന്നു.

‘ദൃശ്യ’ത്തിന്റെ തുടർച്ചയാവമ്പോൾത്തന്നെ കേട്ടുതഴമ്പിച്ച ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ മന്നോട്ടുപോക്കിൽ ഫ്രെഷ്‌നസ് അനുഭവിപ്പിക്കാൻ ഈ പാത്രസൃഷ്ടികളടക്കം കാരണമാവുന്നുണ്ട്. എന്നാൽ 153 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രം തുടക്കം മുതൽ ഒടുക്കം വരെ ചടുലമായ സ്വഭാവത്തോടുകൂടിയതല്ല.

‘ദൃശ്യം’ പോലെതന്നെ പതിഞ്ഞ താളത്തിൽ തുടങ്ങി, ആദ്യ കാഴ്ചയിൽ പ്രേക്ഷകർക്കപോലും കൃത്യമായി തിരിച്ചറിയാനാവാത്ത ഒരു സന്ധിയിൽ ചിത്രം അതിന്റെ ത്രില്ലർ റൂട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യുകയാണ്. അവിടെ ജീത്തു ജോസഫ് എന്ന രചയിതാവും സംവിധായകനും നിരാശപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, പ്രേക്ഷകർക്ക് ഒരിക്കലും മുൻകൂട്ടി കാണാനാവാത്ത കഥ ഒരുക്കിവെക്കാൻ കഴിഞ്ഞിട്ടുമുണ്ട്.

ചിത്രത്തിന്റെ മൊത്തത്തിലുള്ള ഘടനയെ പോറലേൽപ്പിക്കുന്ന തരത്തിൽ പാട്ടുകളോ സംഘട്ടന രംഗങ്ങളോ ചിത്രത്തിലില്ല. ആകെയുള്ള ഒരു ഗാനം സിനിമയുടെ മൂഡിനോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. അതേസമയം പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യവുമുണ്ട് ചിത്രത്തിൽ. ചിത്രത്തിന് ഫ്രെഷ്‌നസ് നൽകുന്ന ഒരു ഘടകം അനിൽ ജോൺസൺ നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്.

ചിത്രം കണ്ടുകഴിയമ്പോൾ പ്രേക്ഷകരിൽ പലർക്കും ഉണ്ടാകാവുന്ന ഒരു നിരാശ തീയറ്റർ അനുഭവം നഷ്ടപ്പെട്ടതിലാവും. അതേസമയം കൊവിഡ് പശ്ചാത്തലത്തിന്റേതായ നിയന്ത്രണങ്ങൾക്കകത്തുനിന്ന് ഇത്തരത്തിൽ ഒരു ചിത്രം ഒരുക്കിയതിന് ജീത്തു ജോസഫും സംഘവും അഭിനന്ദനം അർഹിക്കുന്നു. ‘ദൃശ്യ’ത്തിന്റെ പേരിന് ‘കളങ്ക’മേൽപ്പിച്ചില്ലെന്നു മാത്രമല്ല, അതിന്റെ അനന്തരാവകാശിയാവാൻ ന്യായമായും യോഗ്യതയുള്ള ചിത്രമാണ് ‘ദൃശ്യം 2’.