play-sharp-fill
മദ്യം വീട്ടിലെത്തിക്കുന്ന സർക്കാരിന് സാധനങ്ങളും നൽകാനറിയാം: കിലോക്കണക്കിന് അരിയ്ക്കു പിന്നാലെ റേഷൻ കടകൾ വഴി അവശ്യസാധനങ്ങളും: ആയിരം രൂപയുടെ അവശ്യ സാധനങ്ങൾ ഏപ്രിൽ ആദ്യവാരം മുതൽ; പഞ്ചസാരവും ഉപ്പും അടക്കം അവശ്യസാധനങ്ങൾ കിറ്റിൽ

മദ്യം വീട്ടിലെത്തിക്കുന്ന സർക്കാരിന് സാധനങ്ങളും നൽകാനറിയാം: കിലോക്കണക്കിന് അരിയ്ക്കു പിന്നാലെ റേഷൻ കടകൾ വഴി അവശ്യസാധനങ്ങളും: ആയിരം രൂപയുടെ അവശ്യ സാധനങ്ങൾ ഏപ്രിൽ ആദ്യവാരം മുതൽ; പഞ്ചസാരവും ഉപ്പും അടക്കം അവശ്യസാധനങ്ങൾ കിറ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് കേരളത്തിൽ ഒരു കുടുംബവും പട്ടിണികിടക്കരുതെന്നുള്ള ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഇടപെടുന്നു. അരിയ്ക്കു പിന്നാലെ പലവ്യഞ്ജനങ്ങളും റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിനാണ് സർക്കാർ ഇപ്പോൾ തയ്യാറെടുക്കുന്നത്. ഏപ്രിൽ ആദ്യവാരം മുതൽ അവശ്യസാധനങ്ങൾ റേഷൻ കടകൾ വഴി എത്തും.


15 കിലോ അരി റേഷൻ കടകൾ വഴി സർക്കാർ കൊറോണക്കാലത്ത് വിതരണം ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ റേഷൻകടകളും സപ്ലൈക്കോയുടെ സ്ഥാപനങ്ങളും വഴി അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ സൗജന്യം ലഭിക്കുമെന്നാണ് ഇപ്പോൾ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ 56 ഡിപ്പോകളിലും, സപ്ലൈക്കോ ഹെഡ് ഓഫിസിലും തിരഞ്ഞെടുത്ത സൂപ്പർ മാർക്കറ്റുകൾ വഴിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ അവശ്യ സാധനങ്ങൾ കിറ്റുകളിൽ ആക്കുന്ന ജോലികൾ സപ്ലൈക്കോ ഓഫിസുകളിൽ പുരോഗമിക്കുകയാണ്.

1000 രൂപ വില വരുന്ന  17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞൾപ്പൊടി ( 100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം) ,സൺ ഫ്ലവർ ഓയിൽ ( ഒരു ലിറ്റർ), ഉഴുന്ന് ( ഒരു കിലോ) എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.