video
play-sharp-fill

എം.ബി.ബി.എസും സിവിൽ സർവീസും കഴിഞ്ഞു, ഇനി സരിന് നേരിടാനുള്ളത് ജനഹിത പരീക്ഷ ; രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ മാതൃകയാക്കണം സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ഡോ. സരിനെ

എം.ബി.ബി.എസും സിവിൽ സർവീസും കഴിഞ്ഞു, ഇനി സരിന് നേരിടാനുള്ളത് ജനഹിത പരീക്ഷ ; രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ മാതൃകയാക്കണം സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ഡോ. സരിനെ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : രാഷ്ട്രീയം തന്നെ തൊഴിലായി സ്വീകരിച്ചവരാണ് ഇന്ന് നമ്മുക്ക് ചുറ്റും ഏറെയുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാവരും മാതൃകയാക്കേണ്ട ഒരാളാണ് ഡോ.പി. സരിൻ. ഇന്ത്യയിലെ ഉന്നത ഉദ്യോഗ പദവിയായ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡോ.പി. സരിൻ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. ഡോ. സരിൻ ഒറ്റപ്പാലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ്‌സർവീസിൽ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് ഡോ.സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ബിരുദപഠനം പൂർത്തിയാക്കിയതിനു പിന്നാലെയാണു സിവിൽ സർവീസ് പരീക്ഷയിൽ 555-ാം റാങ്ക് നേടിയാണ് ഐ.എ.എ.എസ് ഉദ്യോഗസ്ഥനാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നും നേടിയെടുക്കാനോ മറ്റെന്തെങ്കിലുമായി മാറിത്തീരുവാനോ അല്ല താൻ രാഷ്ട്രീയം തെരഞ്ഞെടുത്തതെന്നും സരിൻ പറയുന്നു. ഇതാണ് മറ്റുള്ള രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും സരിനെ വ്യത്യസ്തനാക്കി മാറ്റുന്നതും.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എൽ.ഡി.എഫിന്റെ കുത്തക മണ്ഡലമാണ് ഒറ്റപ്പാലം. എന്നാൽ ഇത്തവണ ആ ചരിത്രം തിരുത്തിക്കുറിക്കാമെന്ന ആത്മവിശ്വാസത്താലാണ് സരിൻ ജനവിധി നേടാൻ ഒരുങ്ങുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കെ.പ്രേംകുമാറും ബി.ജെ.പി ജില്ലാ സെക്രട്ടറി പി.വേണുഗോപാലുമാണ്‌ സരിന്റെ എതിർ സ്ഥാനാർത്ഥികൾ.