പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ; അറുപതിനായിരത്തിലേറെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. വി. എൽ ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്..! പുരസ്കാരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു !
സ്വന്തം ലേഖകൻ
കോട്ടയം : ആതുരശുശ്രൂഷാരംഗത്ത് 33 വര്‍ഷത്തെ സേവനത്തിലൂടെ പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജനകീയ ഡോ. വി.എൽ ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്.
തേർഡ് ഐ ന്യൂസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെയ് 14 ഞായറാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളജിൽ 15 വർഷത്തിനുള്ളിൽ അറുപതിനായിരത്തിലേറെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകളാണ് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയതെന്നും, ഇന്ത്യയിലെ റെക്കോർഡ് ആണിതെന്നും, ഡോ. വി എൽ ജയപ്രകാശ് കേരളത്തിന്റെ ആരോഗ്യ മേഖലക്ക് കിട്ടിയ അമൂല്യ സമ്പത്താണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
അപൂർവവും സങ്കീർണവുമായ നിരവധി ശസ്ത്രക്രീയകൾ ചെയ്തിട്ടുള്ളയാളാണ് ഡോക്ടറെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന 7 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിനൊപ്പം പങ്കാളിയാകാനും ഡോ ജയപ്രകാശിന് സാധിച്ചു.
മുന്‍മുഖ്യമന്ത്രിമാരായ ഇ.കെ. നായനാര്‍, കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ
ഹൃദയസംബന്ധമായ രോഗങ്ങൾക്കു ചികിത്സിച്ച മെഡിക്കൽ സംഘത്തിലെ പ്രധാനിയായിരുന്നു ജയപ്രകാശ്.
മുൻ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് തുടങ്ങി വിവിധ തലങ്ങളിലെ പ്രശസ്തരും പ്രഗല്ഭരുമായവർ ഹൃദ്രോഗ ചികിത്സയ്ക്കായി ഡോ. ജയപ്രകാശിനെയാണ് തേടിയെത്തിയിരുന്നത്.
സംസ്ഥാനത്തെ മികച്ച ഹൃദ്രോഗ ചികിത്സാ കേന്ദ്രമാക്കി മെഡിക്കൽ കോളജിനെ ഉയർത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഹൃദ്രോഗ ചികിത്സ സംബന്ധിച്ച് 1500 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
കോട്ടയം കിടങ്ങൂർ സ്വദേശിയായ ഇദ്ദേഹം പ്രശസ്ത വയലിനിസ്റ്റ് കൂട്ടിയാണ്.
ആറാം വയസിൽ വയലിന്‍ പഠിച്ചു തുടങ്ങിയ ജയപ്രകാശ് “കാതോട് കാതോരമടക്കം “നിരവധി പ്രശസ്ത സിനിമാ ഗാനങ്ങളുടെ റിക്കാഡിംഗിലും പങ്കാളിയാണ്. ദക്ഷിണാമൂര്‍ത്തിസ്വാമി, യേശുദാസ്, ജയചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു . മുന്‍ ജില്ലാ ജഡ്ജി പരേതനായ വി.യു ലംബോധരന്റെയും ബിസിഎം കോളേജ് മലയാളം പ്രൊഫസറായിരുന്ന രാധയുടെയും മകനാണ്. ഭാര്യ ശാന്തി മെഡിക്കല്‍ കോളേജിലെ അനസ്തീസിയ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ്. ഡോ.അര്‍ജുന്‍, അരുണ്‍ എന്നിവര്‍ മക്കളാണ്.
കഴിഞ്ഞ ഏപ്രിൽ 30 നാണ് ജനകീയനായ പതിനായിരങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ തൊട്ടറിഞ്ഞ ഡോ. വി.എൽ ജയപ്രകാശ് സാറിന് തേർഡ് ഐ ന്യൂസിന്റെ ആദരവ് !