play-sharp-fill
ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ 34-ാം വാർഷിക പൊതുയോഗം നടന്നു..! എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്  ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ 34-ാം വാർഷിക പൊതുയോഗം നടന്നു..! എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ 34-ാം വാർഷിക പൊതുയോഗവും വനിതാ സമാജ വാർഷികവും സംയുക്തമായി കരയോഗ മന്ദിരത്തിൽ പ്രസിഡന്റ് റ്റി.കെ ദിലീപിന്റെ അദ്ധ്യക്ഷതയിൽ നടന്നു.

എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിക്കുകയും കരയോഗ ഡയക്ടറിയുടെ പ്രകാശനവും നടത്തി. മേഖലാ കൺവീനർ ഡോ. ശിവ പ്രകാശ്, കരയോഗം സെക്രട്ടറി എ ആർ ശ്രീകുമാർ , ട്രഷറർ പി.ജി ഗോപാലക്യഷ്ണൻ നായർ , വനിതാ സമാജം പ്രസിഡന്റ് സതി രാമചന്ദ്രൻ , സെക്രട്ടറി പ്രസന്ന മധു, ട്രഷറർ ശ്രീവിദ്യ, താലൂക്ക് കമ്മിറ്റി അംഗം സരസമ്മ ആർ പണിക്കർ,കരയോഗ വനിതാ സമാജ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group