
ആലപ്പുഴ: കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ വണ്ടാനത്തെ ചികിത്സാപിഴവില്‍ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും.ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനു മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021-ല്‍ നടന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഡോ. ഷാഹിദയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രൊഫസറായ ഇാരെയും നഴ്സ് ധന്യ പി.എസിനെയും ആരോഗ്യവകുപ്പ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ശസ്ത്രക്രിയ നടന്ന സമയത്തെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഡോക്ടർമാരും നഴ്സുമാരും അടക്കം ഒൻപത് പേരാണ് ശസ്ത്രക്രിയ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇവർക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിനായി മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ പോലീസ് ഡി.എം.ഒയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ബോർഡിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.



