
സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റി സംസ്ഥാന (എംഇഎസ്) പ്രസിഡന്റ് ഫസൽ ഗഫൂർ. ഒരു കാലത്ത് മാറിടം മറക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തിയിരുന്ന സ്ത്രീകൾ ഇപ്പോൾ മാറിടം പൂർണ്ണമായും തുറന്നു കാണിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് ഫസൽ ഗഫൂറിന്റെ പരാമർശം. മലപ്പുറം തിരൂർ എംഇഎസ് സ്കൂളിൽ എംഇഎസ് സ്ഥാപനങ്ങളിലെ സിബിഎസ്ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകർ ചുറ്റിക്കളിക്കാനും തൊട്ടു കളിക്കാനും നിൽക്കേണ്ടതില്ല. വേണ്ടാത്ത ആട്ടും പാട്ടും വേണ്ട. ഓട്ടൻതുള്ളലോടെ തുള്ളൽ അവസാനിപ്പിക്കണം. ഡിജെ സഹായത്തോടെയുള്ള പുതിയ തുള്ളലുകൾ സമൂഹത്തെ വഴിതെറ്റിക്കമെന്നും അദ്ദേഹം പറഞ്ഞു.