
സ്വന്തം ലേഖകൻ
കോട്ടയം: കാലവർഷം അടുത്തതോടെ കട്ടച്ചിറതോട്ടിന്റെ വിവിധ ഇടങ്ങളിൽ മുൻകാലങ്ങളിലെന്ന മൽസ്യങ്ങളുടെ പ്രജനനം തടസപ്പെടുകയും ധാരാളമായുള്ള മൽസ്യ സമ്പത്തു കൊള്ളയടിക്കുകയും ചെയ്യുന്ന മത്സ്യമാഫിയാകളുടെ തടയണകളുയർന്നു.

മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദിസംയോജന പദ്ധതിക്കു നേതൃത്വം നൽകുന്ന ജനകീയ കൂട്ടായ്മയുടെ ഇടപെടലിനെ തുടര്‍ന്ന് ഫിഷറീസ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി ആറ്റുമുക്കു മുതൽ ചെറിച്ചാൽ വരെ ഒൻപതിടങ്ങളിൽ മണൽ ചാക്കുകളും മുട്ടും മുളയും ഉപയോഗിച്ചുള്ള അനധികൃത നിർമാണങ്ങൾ പൂർണമായും എടുത്തു മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും ദിവസങ്ങളിൽ അനധികൃതമായി നടക്കുന്ന ഇത്തരം മൽസ്യ ബന്ധനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
ഫിഷറീസ് അസി.ഡയറക്ടർ ഡോ. ജോയീസ് എബ്രഹാമിന്റെ നേതൃത്വത്തിൽ രാവിലെ പതിനൊന്നു മുതൽ ഏഴുവരെ നീണ്ടു നിന്ന പ്രവർത്തനങ്ങളിൽ വകുപ്പ് ഉദ്യോഗസ്ഥരായ ഗിരീഷ് ജെ, ലിജോ സദാനന്ദൻ, കിടങ്ങൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ആഫീസർ ആന്റണി സെബാസ്റ്റ്യൻ, ജനകീയ കൂട്ടായ്മ അംഗങ്ങൾ ആയ ജോർജ് പറമ്പേട്ട്, ബിജു പുറപ്പാടി, പി.റ്റി സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.



