video
play-sharp-fill
ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണം; പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിട്ട് കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശങ്ങള്‍; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രമേശ് ചെന്നിത്തലയുടെ നിയമപോരാട്ടം ഫലം കാണുന്നു

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണം; പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിട്ട് കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശങ്ങള്‍; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രമേശ് ചെന്നിത്തലയുടെ നിയമപോരാട്ടം ഫലം കാണുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കേണ്ടതും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞു. ഓണ്‍ലൈനായി ഒരാള്‍ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാന്‍ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

ഒരാള്‍ക്ക് ഒരു വോട്ട് എന്നത് കര്‍ശനമായി നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.
സംസ്ഥാനത്തെ 131 മണ്ഡലങ്ങളില്‍ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി. പ്രശ്നം ചൂണ്ടിക്കാട്ടി പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കിയിട്ടും ഉചിതമായ നടപടി സ്വീകരിക്കത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുമ്പോള്‍ പഴയ പട്ടികയില്‍ വോട്ട് തുടരുന്നതാണ് ഇരട്ടവോട്ടുകളിലധികവും. കേരളത്തില്‍ ഒഴിവുള്ള മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷ നേതാവിന്റെ നിയമപോരാട്ടം ഫലം കണ്ട ആവേശത്തിലാണ് യുഡിഎഫ്.