പവർ കുറയ്ക്കാതെ ട്രംപ്…! സ്ഥാനമൊഴിഞ്ഞിട്ടും ഫ്‌ളോറിഡയ്ക്ക് മടങ്ങുന്നത് എയർഫോഴ്‌സ് വണ്ണിൽ ; ജനാധിപത്യത്തിന്റെ വല്ല്യേട്ടനായ ട്രംപ് മടങ്ങുന്നത് ബൈഡൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന അന്ന്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോകരാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ ഒറ്റുനോക്കിയ ഒന്നായിരുന്നു അമേരിക്കൻ പ്രഡിന്റ് തെരഞ്ഞെടുപ്പും അതിന് ശേഷമുണ്ടായ കാപ്പിറ്റോൾ കലാപവും.
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോൾ തുടർച്ചയായി ബൈഡനും ഡെമോക്രാറ്റിക് പാർട്ടിക്കുമെതിരെ ആരോപണമുന്നയിച്ച ട്രംപിന്റെ ട്വീറ്റുകൾ വ്യാജമാണെന്ന് ട്വിറ്റർ തന്നെ അറിയിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെ അമേരിക്കൻ കോൺഗ്രസ് ചേർന്ന് ജോ ബൈഡനെ അടുത്ത പ്രസിഡന്റായി അംഗീകരിക്കുന്ന ദിവസമായിരുന്ന ജനുവരി ഏഴിനാണ് തന്റെ അനുയായികളെ വിട്ട് ക്യാപിറ്റോളിൽ അക്രമം നടത്തി. ആ സംഭവം ജനാധിപത്യത്തിന്റെ വല്ല്യേട്ടൻ എന്ന് സ്വയം അവകാശപ്പെടുന്ന രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുകയും ചെയ്തു.
ലോകത്തിന് മുന്നിൽ നാണം കെട്ട് നിന്നിട്ടും തന്റെ ഗമ ഒട്ടും കുറയ്ക്കാൻ ട്രംപ് ഒരുക്കമല്ല. സാധാരണ അധികാരമൊഴിയുന്ന പ്രസിഡന്റുമാർ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വൺ ഉപയോഗിക്കാറില്ല. എന്നാൽ ട്രംപ് തിരികെ ഫ്‌ളോറിഡയിലെ വീട്ടിലേക്ക് മടങ്ങുക എയർഫോഴ്‌സ് വണ്ണിലാകും. ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20നാണ് ഫ്‌ളോറിഡയിലേക്ക് മടങ്ങുക.
അന്നേ ദിവസം മടങ്ങുന്നതിനാൽ ബൈഡന്റെ സത്യപ്രതിജ്ഞയിൽ ട്രംപ് പങ്കെടുക്കില്ല. യാത്രയിൽ മകൾ ഇവാൻകയും മരുമകൻ ജറേഡ് കുഷ്‌നറും ഉണ്ടാകും. തുടർന്ന് തന്റെ റിസോർട്ട് ആയ മാർഎലാഗോയിൽ ട്രംപ് സ്ഥിരതാമസമായേക്കും.
ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽ നിന്നും ചുവപ്പ് പരവതാനി വിരിച്ച് ആദരവും 21 ഗൺ സല്യൂട്ടും മിലിട്ടറി ബാന്റും സ്വീകരിച്ച് അഭിവാദ്യം സ്വീകരിച്ചാവും ട്രംപ് മടങ്ങുക. വൈറ്റ്ഹൗസിലെ നിരവധി ജീവനക്കാരും ട്രംപിനെ വീട്ടിലേക്ക് അനുഗമിക്കും.