അയർക്കുന്നത്ത് നായയെ വാഹനത്തിൽക്കെട്ടി വലിച്ചു കൊലപ്പെടുത്തിയ സംഭവം: നായ ചത്തതായി കണ്ടെത്തി; പ്രതിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്; നായയെ റോഡിലൂടെ കെട്ടിവലിച്ച ക്രൂരനായ കൂരോപ്പട സ്വദേശി പിടിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഞായറാഴ്ച പുലർച്ചെ നടുറോഡിലൂടെ നായയെ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ക്രൂരമായ രീതിയിൽ വാഹനത്തിന്റെ പിന്നിൽ കെട്ടിവലിക്കപ്പെട്ട നായ ചത്തിരുന്നു. ഇതേ തുടർന്നു പൊലീസ് വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കൂരോപ്പട പുതുകുളം ഭാഗത്ത് പുതുകുളം വീട്ടിൽ വി.എം. തോമസ് മകൻ ജെഹു തോമസിനെയാണ് അയർക്കുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിൽ നായയെ കെട്ടി വലിച്ചുകൊണ്ടു പോയതിനെ തുടർന്നു നായ ചത്തു പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള വകുപ്പ് പ്രകാരമണാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരിധിയിൽ കൂരോപ്പട – താളികല്ല് റോഡിൽ ചേന്നാമറ്റം ജംഗ്ഷൻ ഭാഗത്തിലൂടെ ഒരു വാഹനത്തിൽ കൂരോപ്പട ഭാഗത്തുനിന്നും താളിക്കല്ല് ഭാഗത്തേക്ക് ഒരു നായയെ കെട്ടി വലിച്ച് ഇഴച്ചു പോകുന്നതായി പൊതു പ്രവർത്തകനായ ചക്കുപാറയിൽ വീട്ടിൽ ദാനിയേൽ മകൻ ടോംസൺ സി.ഡി പരാതി നൽകുകയായിരുന്നു.

ചേന്നാമാറ്റം ഭാഗത്തു ചേന്നാമറ്റം വീട്ടിൽ ഐസക് തോമസിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തുടർന്നു, കേസിലെ പ്രതിയെ കണ്ടെത്തിയ ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൃഗങ്ങൾക്കെതിരെയുള്ള പീഡനത്തിന്റെ വകുപ്പ് പ്രകാരം പ്രതിയ്‌ക്കെതിരെ കേസെടുത്തു.