video
play-sharp-fill
തിരഞ്ഞെടുപ്പിലെ ലഹരി ഉപയോഗം: എക്‌സൈസും പൊലീസ് ഡോഗ് സ്‌ക്വാഡും വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തി; കഞ്ചാവ് കണ്ടെത്താൻ പരിശോധന നടത്തിയത് ഡോഗ് സ്‌ക്വാഡിൻ്റെ സഹായത്തോടെ

തിരഞ്ഞെടുപ്പിലെ ലഹരി ഉപയോഗം: എക്‌സൈസും പൊലീസ് ഡോഗ് സ്‌ക്വാഡും വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തി; കഞ്ചാവ് കണ്ടെത്താൻ പരിശോധന നടത്തിയത് ഡോഗ് സ്‌ക്വാഡിൻ്റെ സഹായത്തോടെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരഞ്ഞെടുപ്പ് കാലത്ത് ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും, അനധികൃത കച്ചവടം ഇല്ലാതാക്കുന്നതിനായി എക്‌സൈസും പൊലീസും സംയുക്തമായി പരിശോധന ശക്തമാക്കി. ശനിയാഴ്ച കോട്ടയം നഗരത്തിൽ എക്‌സൈസും പൊലീസ് ഡോഗ് സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ശനിയാഴ്ച 24 മണിക്കൂറിലേറെ നീണ്ട പരിശോധന നടത്തിയത്. റെയിൽവേ സ്‌റ്റേഷനിലും, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും, വിവിധ പാഴ്‌സൽ ഏജൻസികളുടെ ഓഫിസുകളിലുമാണ് എക്‌സൈസ് സംഘവും പൊലീസും ചേർന്നു പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസിന്റെ കെ9 സ്‌ക്വാഡിന്റെ സഹായത്തോടെ ആയിരുന്നു പരിശോധന. ലഹരി മരുന്നുകൾ കണ്ടെത്തുന്നതിനു പ്രത്യേക പരിശീലനം ലഭിച്ച ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ ഡോണാണ് പരിശോധനകൾക്കൊപ്പമുണ്ടായിരുന്നത്. വിവിധ സ്ഥലങ്ങളിലെ പാഴ്‌സലുകളും, പൊതികളും മണത്ത് കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ കണ്ടെത്താൻ ഡോണിനു പരീശീലനം ലഭിച്ചിട്ടുണ്ട്.