കുട്ടാപ്പുവും ജാൻവിയും വിവാഹിതരായി; ലക്ഷങ്ങൾ മുടക്കിയുള്ള നായക്കല്യാണം നടന്നത് കുന്നത്തൂർ മനയിൽ; ചിത്രങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: പുന്നയുർകുളത്ത് കൗതുകകരമായ ഒരു വിവാഹം നടന്നു ഇന്ന്, കുട്ടാപ്പുവും, ജാൻവിയും ആണ് വധൂവരന്മാർ. പുന്നയൂർക്കുളം കുന്നത്തൂർ മനയിൽ ഇന്ന് രാവിലെ 11 മണിക്ക് ആയിരുന്നു വിവാഹം. ബീഗിൾ ഇനത്തിൽപ്പെട്ട നായകളാണ് ഇവർ.

ജാൻവിയുടെയും കുട്ടാപ്പുവിന്റെയും ഉടമസ്ഥനായ ഷെല്ലിയുടെയും ഭാര്യ നിഷയുടെയും ആഗ്രഹമാണ് ഇവരെ ഒന്നിപ്പിക്കാൻ കാരണമായത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ഗിരീഷ് ഗ്രീൻ മീഡിയ ഇരുവരുടെയും സേവ് ദി ഡേറ്റ് കൂടി ചിത്രീകരിച്ച തോടെ സംഭവം കളർ ആയി. ഒരു മനുഷ്യന്റെ വിവാഹ ചടങ്ങുകളുടെ ഭാഗമായി നടത്തുന്ന കതിർ മണ്ഡപവും  ഫോട്ടോഷൂട്ടും എല്ലാം ഇരുവരുടെ വിവാഹത്തിനും ഉണ്ടായിരുന്നു. കൂടാതെ വിവാഹ ശേഷം സദ്യയ്ക്ക് പകരം വധൂവരന്മാരുടെ ഇഷ്ട ചിക്കൻ ബിരിയാണിയും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group