
വൃക്കരോഗത്തെ തുടർന്നു ചികിത്സയിലായിരുന്ന കോട്ടയം പൊലീസ് ഡോഗ് മരിച്ചു: മരിച്ചത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ജൂലി
തേർഡ് ഐ ബ്യൂറോ
കോട്ടയം: വൃക്കരോഗത്തെ തുടർന്നു ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന പൊലീസ് ഡോഗ് സ്‌ക്വാഡ് അംഗമായിരുന്ന നായ മരിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട സ്‌നിഫർ നായ ജൂലിയാണ് മരിച്ചത്. പാലാ സബ് ഡിവിഷനിലെ സ്‌നിഫർ നായയായ ജൂലിയാണ് മരിച്ചത്.
2015 ലാണ് ജൂലിയെ കോട്ടയം ജില്ലാ പൊലീസ് സ്‌ക്വാഡിന്റെ ഭാഗമായത്. തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ജൂലി ബോംബും, സ്‌ഫോടക വസ്തുക്കളും മണത്തു കണ്ടു പിടിക്കുന്നതിൽ പരിശീലനം നേടിയിരുന്നു. ഇതിനു ശേഷം പാലായിൽ ഡ്യൂട്ടി നോക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് നായ്ക്കു ഒരു വർഷം മുൻപ് വൃക്കരോഗം ബാധിച്ചത്. തുടർന്നു, കോട്ടയം വെറ്റിനറി ആശുപത്രിയിൽ നായ ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അന്ത്യം സംഭവിച്ചിരിക്കുന്നത്.
ജൂലിയുടെ മൃതദേഹം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. പൊലീസ് ഡോഗ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങൾ അന്തിമോപചാരം അർപ്പിക്കും. തുടർന്നാവും സംസ്‌കാരം നടത്തുക.