play-sharp-fill
യജമാനൻ പോയതറിയാതെ കാവൽ കാരൻ ; കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിക്ക് മുന്നില്‍ ഒരു മാസമായി കാത്തിരിക്കുന്ന നായ

യജമാനൻ പോയതറിയാതെ കാവൽ കാരൻ ; കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിക്ക് മുന്നില്‍ ഒരു മാസമായി കാത്തിരിക്കുന്ന നായ

സ്വന്തം ലേഖിക

കണ്ണൂർ : ജനറല്‍ ആശുപത്രിയുടെ മുന്നിൽ മാസങ്ങളായി ഒരു നായ കാത്തിരിപ്പിലാണ്. മോര്‍ച്ചറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാല്‍ രാമു പെട്ടന്ന് ഞെട്ടി ഏഴുന്നേല്‍ക്കും.


അടഞ്ഞ് കിടക്കുന്ന മോര്‍ച്ചറി വാതില്‍ തുറക്കുബോള്‍ പ്രിയപ്പെട്ട ആരോ മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് നായയുള്ളത്. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് അറിയാതെ വന്നതോടെ രാമു എന്ന പേരിലാണ് ആശുപത്രിയിലുള്ളവര്‍ നായയെ വിളിക്കുന്നത്.ആ നായ ആരെയാണ് കാത്തിരിക്കുന്നത്? ഈ ചോദ്യത്തിനുള്ള മറുപടി ഇനിയും കണ്ടെത്തിയിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രി സന്ദര്‍ശനത്തിന് എത്തിയ മന്ത്രിയേപ്പോലും കൂസാതെ ആശുപത്രി വളപ്പില്‍ തന്നെ തുടരുകയായിരുന്നു നായ. മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോര്‍ച്ചറിക്ക് മുന്നിലാണ്. ഒരു രോഗിക്കൊപ്പമാണ് നായ ആശുപത്രിയിലെത്തിയതെന്നും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമസ്ഥന്‍ മരിച്ചപ്പോള്‍ മോര്‍ച്ചറിയുടെ റാംപ് വരെ ഒപ്പമെത്തിയിരുന്നുവെന്നും ആശുപത്രി ജീവനക്കാരനായ രാജേഷ് പറയുന്നു.മോര്‍ച്ചറിയിലേക്ക് മാറ്റിയ ഉറ്റവരെ ബന്ധുക്കള്‍ തിരികെ കൊണ്ടുപോയത് അറിയാതെയാവും നായ ഇവിടെ കാത്തിരിക്കുന്നതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. എല്ലാവരും നല്‍കുന്ന ഭക്ഷണമൊന്നും കഴിക്കുന്ന സ്വഭാവം രാമുവിനില്ല. മറ്റ് നായകളുമായും ചങ്ങാത്തമില്ല. ആശുപത്രിയിലെ ആള്‍ക്കൂട്ടത്തില്‍ രാമുവിന്റെ കണ്ണുകള്‍ തിരയുന്നത് മരണം വിളിച്ചൊരാളെയാകും. ഒരിക്കലും മടങ്ങിവരാത്ത ആര്‍ക്കോ വേണ്ടി.