
സ്വന്തം ലേഖകൻ
തിരൂർ: മൃതദേഹാവശിഷ്ടങ്ങൾ നായ കടിച്ചു പറിച്ചു. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ആണ് സംഭവം. പോസ്റ്റ്മോർട്ടത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് സൂക്ഷിച്ചിരുന്നു. ഈ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചു വലിക്കുകയായിരുന്നു. നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറം ലോകത്തെത്തുന്നത്. ജീവനക്കാരുടെ വീഴ്ച മൂടിവെക്കാൻ ശ്രമിക്കുന്നു എന്ന് നാട്ടുകാർ ആരോപിച്ചു.