play-sharp-fill
കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥിക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട് : സ്കൂൾ വിദ്യാർഥികൾക്ക് നേരെ തെരുവുനായ ആക്രമണം. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം.
രണ്ട് തെരുവുനായകൾ ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു . കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്നാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

ദിവസങ്ങൾക്ക് മുമ്പ് കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെ ആണ് തെരുവുനായ ആക്രമിച്ചത് .