
കോഴിക്കോട്: അരീക്കോട് വീണ്ടും തെരുവുനായ ആക്രമണം. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്കാണ് നായയുടെ കടിയേറ്റത്.
പ്രൊവിഡൻസ് സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി യാഷികയ്ക്കാണ് കടിയേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയുടെ പിറകിലൂടെ എത്തിയാണ് തെരുവുനായ ആക്രമിച്ചത്.
അക്രമണത്തില്‍ കാലിന് കടിയേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പ്രദേശത്ത് തെരുവുനായ ആക്രമണമുണ്ടായിരുന്നു. വരാന്തയില്‍ കിടക്കുകയായിരുന്ന ഒരു വയസുള്ള കുട്ടിയുള്‍പ്പെടെ നാലുപേർക്ക് കടിയേറ്റിരുന്നു. പിന്നീട് മുനിസിപ്പാലിറ്റിയില്‍ നിന്ന് അധികൃതരെത്തി നാല് നായകളെ പിടികൂടുകയും ചെയ്തിരുന്നു.



