
പാലക്കാട് രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു; സാരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം. രണ്ടരവയസുകാരന്റെ ചെവിയുടെ ഏതാണ്ട് പൂര്‍ണഭാഗം നായ കടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തുനില്‍ക്കുമ്പോൾ ആയിരുന്നു തെരുവുനായയുടെ ആക്രമണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ വീട്ടൂകാര്‍ നായയെ ഓടിച്ചെങ്കിലും അപ്പോഴെക്കും കുട്ടിയെ നായ ആക്രമിച്ചിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
Third Eye News Live
0