അർധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയിൽ വലിച്ചുകൊണ്ടുപോകുന്ന യുവതിയുടെ ചിത്രം വിവാദത്തിൽ :  മാപ്പു പറഞ്ഞതോടെ ഇവരെ പോലീസ് വിട്ടയച്ചു

അർധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയിൽ വലിച്ചുകൊണ്ടുപോകുന്ന യുവതിയുടെ ചിത്രം വിവാദത്തിൽ : മാപ്പു പറഞ്ഞതോടെ ഇവരെ പോലീസ് വിട്ടയച്ചു

 

സ്വന്തം ലേഖകൻ

ബംഗ്ലാദേശ്: അർധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയിൽ വലിച്ചുകൊണ്ടുപോകുന്ന യുവതിയുടെ ചിത്രം വിവാദമാകുന്നു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. അഫ്സാന ഷെജുട്ടി എന്ന യുവതിയാണ് ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സും വച്ച് തുതുൽ ചൗധരി എന്ന പുരുഷനെ ചങ്ങലയിൽ വലിച്ച് കെട്ടി നടന്ന് നീങ്ങുന്നത്. അയാൾ പട്ടിയെപ്പോലെ കാലും കയ്യും നിലത്തുകൂടി ഇഴച്ചുനീക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം വീഡിയോ പ്രചരിച്ചു. സംഭവം വലിയ വിവാദവുമായി.

ധാക്ക സർവ്വകലാശാലയിൽ ഫൈൻ ആർട്സ് പഠിക്കുന്ന വിദ്യാർഥിനിയാണ് ഷെജൂട്ടി. 1968 -ൽ വിയന്നയിൽ നടന്ന സമാനമായ ഒരു സംഭവത്തിന്റെ ആവർത്തനമാണ് തങ്ങൾ പുനരാവിഷ്‌കരിച്ചതെന്നാണ് ഇരുവരും വാദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അമ്പതോളം വർഷങ്ങൾക്ക് മുമ്പ് വിയന്നയിൽ ഫെമിനിസ്റ്റുകൾ അവതരിപ്പിച്ച ഒരു ദൃശ്യമാണിതെന്നും ‘ഫ്രം ദ് പോർട്ഫോളിയോ ഓഫ് ഡോഗഡ്നെസ്’ എന്നായിരുന്നു അന്നത്തെ അവതരണത്തിന്റെ പേരെന്നും ഇവർ അറിയിച്ചു. അതേസമയം ഇതിന്റെ പുനരാവിഷ്‌കരണം അനുമതിയില്ലാതെയാണ് റോഡിൽ നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും മാപ്പ് പറഞ്ഞതോടെ പോലീസ് ഇവരെ വിട്ടയച്ചു.