play-sharp-fill
കോട്ടയത്ത് ദമ്പടി വാങ്ങി വീടുകളിൽ  ചികിത്സ; പോക്കറ്റ്  കൊഴുപ്പിക്കാൻ നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സും കൈക്കലാക്കി ഡോക്‌ടര്‍മാര്‍; ഖജനാവിന് നഷ്‌ടം കോടികള്‍

കോട്ടയത്ത് ദമ്പടി വാങ്ങി വീടുകളിൽ ചികിത്സ; പോക്കറ്റ് കൊഴുപ്പിക്കാൻ നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സും കൈക്കലാക്കി ഡോക്‌ടര്‍മാര്‍; ഖജനാവിന് നഷ്‌ടം കോടികള്‍

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്തും സ്വകാര്യ പ്രാക്‌ടീസ്‌ ഒഴിവാക്കാന്‍ അനുവദിച്ച നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സും പോക്കറ്റിലാക്കി ഡോക്‌ടര്‍മാര്‍ വീടുകളില്‍ ചികില്‍സ കൊഴുപ്പിക്കുന്നു.


ഖജനാവിനു നഷ്‌ടം കോടികള്‍.
ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മാത്രം 250 ഡോക്‌ടര്‍മാര്‍ക്കായി 45,07,000 രൂപയാണ്‌ പ്രതിമാസം നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സായി നല്‍കുന്നത്‌. കോട്ടയത്തും സമാനമാണ് അവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ രീതിയില്‍ കേരളത്തിലെ മറ്റ്‌ മെഡിക്കല്‍ കോളേജാശുപത്രികളിലെ ഡോക്‌ടര്‍മാര്‍ക്കുള്‍പ്പെടെ കോടികളാണ്‌ ഖജനാവില്‍ നിന്ന്‌ ചെലവാക്കുന്നത്‌. ഉച്ചയ്‌ക്ക് 12 മണി കഴിയുന്നതോടെ ഭൂരിഭാഗം ഡോക്‌ടര്‍മാരും ആശുപത്രി സേവനം അവസാനിപ്പിച്ച്‌ വീടുകളില്‍ പ്രാക്‌ടീസ്‌ തുടങ്ങും.

തിരക്കേറിയ ഡോക്‌ടര്‍മാര്‍ അര്‍ധരാത്രിവരെ ഇത് തുടരും. ദിവസവും പതിനായിരങ്ങളാണ്‌ ഈ വഴി സമ്പാദിക്കുന്നതും. ലാബുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, സ്‌കാനിങ്‌ സെന്ററുകള്‍, മരുന്ന് കമ്പനികള്‍ എന്നിവയില്‍ നിന്നുള്ള കമ്മീഷനും ഇതിനുപുറമേ.

വി.എസ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സ്‌ നല്‍കിത്തുടങ്ങിയത്‌. വീടുകളില്‍ പ്രാക്‌ടീസ്‌ നടത്തുന്നത് കാരണം ഡോക്‌ടര്‍മാര്‍ ആശുപത്രികളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു.

ഇതിന് പരിഹാരമായാണ്‌ വീടുകളില്‍ പ്രാക്‌ടീസ്‌ ഒഴിവാക്കുന്നവര്‍ക്ക്‌ ബേസിക്‌ പേയുടെ 20 ശതമാനം നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സായി നല്‍കുന്നത്.