
തിരുപ്പതി: ആന്ധ്രാപ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തില്‍ തീപിടിച്ച് ഡോക്ടര്‍ക്കും രണ്ടും കുട്ടികള്‍ക്കും ദാരുണാന്ത്യം. ഡോക്ടര്‍ഡോ. രവിശങ്കര്‍ റെഡ്ഢി, മക്കളായ ഭരത്, കാര്‍ത്തിക എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.
തിരുപ്പതി ജില്ലയിലെ കാര്‍ത്തികേയ ക്ലിനിക്കിലാണ് അപകടം ഉണ്ടായത്. അശുപത്രി കെട്ടിടത്തില്‍ തന്നെയാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
ഡോക്ടര്‍ തീപിടിത്തത്തില്‍ വെന്തുമരിക്കുകയായിരുന്നു. കുട്ടികള്‍ വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. മറ്റ് മുറിയിലാതിനാല്‍ ഭാര്യയും അമ്മയും രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ ഫര്‍ഫോഴ്‌സും പൊലീസുമാണ് കെട്ടിടത്തിലെ മറ്റുളളവരെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന് മതിയായ ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് ഉണ്ടോ എന്നോ കാര്യത്തിലും സംശയമുയരുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group